തിരുനാവായയിൽ നിയന്ത്രണം വിട്ട ലോറി പിറകിലേക്കിറങ്ങി വൈദ്യുതി തൂൺ തകർത്തു. കുറുമ്പത്തൂർ ചേരുരാൽ കയറ്റത്തിൽ രാവിലെയാണ് അപകടം സംഭവിച്ചത്. ബെംഗളൂരുവിൽ നിന്നും വെള്ളക്കുപ്പികളുമായി ചന്ദനക്കാവിലേക്ക് പോകുന്നലോറിയാണ് അപകടത്തിൽ പെട്ടത്. ചേരുരാൽ കയറ്റം കയറുന്നതിനിടയിൽ എതിരെ വന്ന ബസിനെ ഓവർ ടേക്ക് ചെയ്ത് ടിപ്പർ ലോറി വരികയും ഇതേത്തുടർന്ന് ബ്രേക്കിട്ട ലോറി പിറകിലേക്ക് നീങ്ങി വൈദ്യുതി തൂൺ തകർക്കുകയും തൊട്ടടുത്ത മരത്തിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല.