Malayalam news

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ‘ മാൻഡസ്’ ചുഴലിക്കാറ്റായി.

Published

on

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് മണിക്കൂറില്‍ 8 കിലോമീറ്റര്‍ വേഗതയില്‍ കഴിഞ്ഞ മൂന്ന് മണിക്കൂർ കൊണ്ട് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങുന്നത് തുടരുകയും, ഡിസംബര്‍ ഒമ്പതിന് രാത്രിയോടെ വടക്ക് തമിഴ്നാട്-പുതുച്ചേരി, ദക്ഷിണ ആന്ധ്രാപ്രദേശ് തീരങ്ങളിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്, പുതുച്ചേരി, ദക്ഷിണ ആന്ധ്രാപ്രദേശ് തീരങ്ങളിലെ ജനങ്ങൾക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version