ഇതിന് മുന്നോടിയായി ആഡംബര കപ്പൽ കൊൽക്കത്തയിൽ നിന്ന് പുറപ്പെട്ട് വാരണാസിയിലെത്തി. ഡിസംബർ 22-നാണ് ആഡംബര കപ്പൽ യാത്ര പുറപ്പെട്ടത്. ശനിയാഴ്ച എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് എത്താൻ താമസിക്കുകയായിരുന്നു. വാരണാസിയിലെ രാംനഗർ തുറമുഖത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ളാഗ് ഓഫ് ചെയ്യുക.