മലയാളി യുവതിയെ പീഡിപ്പിച്ച കേസില്‍ ബൈക്ക് ടാക്‌സി ഡ്രൈവറും സുഹൃത്തും അറസ്റ്റില്‍. ബംഗളൂരുവില്‍ ബൈക്ക് ടാക്‌സി ഡ്രൈവറായ അറഫാത്ത്, സുഹൃത്ത് ഷഹാബുദ്ദീന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ മലയാളി യുവതി പീഡനത്തിനിരയായതെന്ന് പോലീസ് പറഞ്ഞു. സുഹൃത്തിന്റെ വീട്ടിലെത്തിയ 23-കാരി തിരികെ താമസസ്ഥലത്തേക്ക് പോകാനായാണ് ബൈക്ക് ടാക്‌സി ബുക്ക് ചെയ്തത്. എന്നാല്‍ ബൈക്ക് ടാക്‌സിയുമായെത്തിയ അറഫാത്ത്, യുവതിയെ തന്റെ പെണ്‍സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തായ ഷഹാബുദ്ദീനെ വിളിച്ചുവരുത്തി. ഇയാളും യുവതിയെ പീഡനത്തിനിരയാക്കി. യുവതിയെ കാണാതായതോടെ ഒപ്പംതാമസിക്കുന്ന സുഹൃത്തുക്കള്‍ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് ശനിയാഴ്ച രാവിലെയാണ് ഇവര്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ബൈക്ക് ടാക്‌സി ആപ്പിലെ വിവരങ്ങള്‍ ശേഖരിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.