Malayalam news

മാങ്ങ പറിക്കാനായി മാവില്‍ കയറിയ ആള്‍ നെഞ്ചുവേദന വന്ന് കുഴഞ്ഞുവീണു.

Published

on

മാങ്ങ പറിക്കാനായി മാവില്‍ കയറിയ ആള്‍ നെഞ്ചുവേദന വന്ന് കുഴഞ്ഞുവീണു. അരൂക്കുറ്റി വട്ടച്ചിറ വീട്ടില്‍ ബാബു (66) വിനാണ് മരം കയറുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടത്. സുരക്ഷയ്ക്കായി അരയില്‍ കയര്‍ കെട്ടിയിരുന്നതിനാല്‍ മരത്തില്‍ തന്നെ തൂങ്ങിക്കിടക്കുകയായിരുന്നുരക്ഷപ്രവർത്തിനിടെ ബാബു മരിച്ചു. താഴെ നിന്നവര്‍ ഉടനെ അഗ്‌നിരക്ഷാ സേനയെയും പോലീസിനെയും വിവരമറിയിച്ചു. തുടർന്ന് മട്ടാഞ്ചേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന വലഉപയോഗിച്ച് താഴെയിറക്കിയിരുന്നു. എന്നാല്‍ താഴെ ഇറക്കുന്നതിനു മുന്‍പ് മരണം സംഭവിച്ചിരുന്നു.സംഭവ സ്ഥലത്ത് പൊലീസും എത്തിയിരുന്നു. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു ബാബുവെന്ന് ബന്ധുക്കൾ പറഞ്ഞു. റസിയയാണ് ഭാര്യ. മക്കള്‍: റിംഷാദ്, രസ്ന. മരുമക്കള്‍: ഷാബിയ, അനീഷ്.

Trending

Exit mobile version