കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പളളിപ്രം സ്വദേശി സറീന മൻസിലിൽ പി. അനസിനെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി. എ. ബിനു മോഹൻ അറസ്റ്റ് ചെയ്തത്.
16 കാരിയായ പെൺകുട്ടിയെ 2021 ഒക്ടോബർ മാസം മുതൽ പ്രതി പീഡിപ്പിച്ചുവെന്നാണ് കേസ്. പെൺകുട്ടിയുടെ മൊഴിയിൽ രണ്ടാം ക്ലാസ് മുതൽ ലൈംഗീകമായി പീഡിപ്പിച്ച എളയാവൂർ സ്വദേശി ഷമ്മാസിനെതിരെയും ടൗൺ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ ഒറ്റപ്പാലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചതായി പരാതി. കഞ്ചാവ്, എംഡിഎംഎ, മദ്യം എന്നിവ നല്‍കി പീഡനം നടത്തിയെന്നാണ് പരാതി. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട് ജില്ലകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.