തൃശൂർ മാള സ്വദേശി സുകുമാരനെയാണ്(62) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ദുബായിൽ നിന്ന് നെടുമ്പാശേരിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ വരികയായിരുന്നു സുകുമാരൻ. പറക്കുന്നതിനിടെ ശുചിമുറിയിൽ കയറി സിഗരറ്റ് വലിക്കുകയായിരുന്നു.