വിയ്യൂർ സെന്‍റർ പുലിക്കളി സമിതിയുടെ യോഗം വിയ്യൂർ എൻ.എസ്സ്.എസ്സ് ഹാളിൽ നടന്നു. സുമേഷ് ടി.എസ്സ് അധ്യക്ഷത വഹിച്ചു. നാലോണനാളിൽ തൃശ്ശൂർ കോർപ്പറേഷന്‍റെ നേതൃത്വത്തിൽ നടത്തുന്ന പുലിക്കളി മഹോത്സവത്തിൽ പങ്കെടുക്കുവാൻ വിയ്യൂർ സെന്‍റർ പുലിക്കളി സമിതി തീരുമാനിച്ചു. തുടർന്ന് 101 അംഗകമ്മിറ്റിയെ തിരഞ്ഞെടുത്തു.
മുഖ്യരക്ഷാധികാരിയായി മുൻകൃഷി വകുപ്പ് മന്ത്രി വി.എസ്സ് സുനിൽകുമാർ,തൃശ്ശൂർ കോർപ്പറേഷൻ നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ എന്നിവരെ തിരഞ്ഞെടുത്തു.
വിയ്യൂർ സെൻ്റർ പുലിക്കളി സമിതിയുടെ ചെയർമാനായി ജയപ്രകാശ് വെള്ളാളത്ത്, ജനറൽ കൺവീനർ വി കെ വിജയൻ, ട്രഷറർ സി.ടി. ജോയ് എന്നിവരെ തിരഞ്ഞെടുത്തു. വിയ്യൂരിലെ വിവിധ കലാസാംസ്കാരിക സംഘടനകളുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.