ചേലക്കര നിയോജക മണ്ഡലത്തിൽ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച വരവൂർ വ്യവസായ പാർക്കിൻ്റെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനു വേണ്ടി വിവിധ വകുപ്പുകളുടെ യോഗം തൃശ്ശൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്നു.. ദേവസ്വം പിന്നോക്ക ക്ഷേമ പാർലിമെൻ്ററികാര്യ വകുപ്പ്മന്ത്രി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഏകജാലകം വഴി മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും അനുമതി ലഭിക്കുന്നതിന് വേണ്ടി അപേക്ഷ സമർപ്പിക്കാൻ സംരംഭകരോട് ആവശ്യപ്പെട്ടു. പ്ലോട്ടുകളിലേക്ക് അടിയന്തരമായി വെള്ളം, വൈദ്യുതി കണക്ഷനുകൾ നൽകുന്നതിന് യോഗത്തിൽ തീരുമാനമായി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ: കെ എസ് കൃപകുമാർ, ജിയോളജിസ്റ്റ് സംഗീത സന്തോഷ് , കെ .എൽ. ഡി.സി പ്രോജക്ട് എഞ്ചിനീയർ സി.കെ ഷാജി. കെഎസ്ഇബി സബ് എഞ്ചിനീയർ ജേക്കബ് ജോസഫ് ,വാട്ടർ അതോററ്റി അസിസ്റ്റൻറ് എഞ്ചിനീയർ.കെ. ശ്യാംജിത്ത്, കിറ്റ്ക്കോ സീനിയർ കൺസൾട്ടൻ്റ് എ.എച്ച് ഭാമ,വ്യവസായ പാർക്കിൽ പ്ലോട്ടുകൾ ലഭിച്ച സംരംഭകർ, വ്യവസായം, വൈദ്യുതി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളുടെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.