മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾൾക്കുള്ള മുന്നൊരുക്ക ങ്ങളുടെ ഭാഗമായി യോഗം ചേർന്നു. ആഘോഷങ്ങൾക്ക് സെപ്റ്റംബർ 26 മുതൽ തുടക്കമാകും. കലാപരിപാടി കളിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ സെപ്റ്റംബർ 26 നു മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. യോഗത്തിൽ പ്രസിഡന്റ് കെ ചന്ദ്രശേഖരൻ സെക്രട്ടറി രാജൂ മാരാത്ത്, ട്രഷറർ എം ഗംഗാധരൻ, ജയൻ മാരാത്ത്, ടി വിജയൻ, ജിഷ്ണു പന്തക്കൽ, വി മോഹനകൃഷ്ണൻ, രാമകൃഷ്ണൻ വേണുഗോപാൽ എന്നിവർ സംസാരിച്ചു.