പാലക്കാട്ടെ ആക്രമണകാരിയായ പിടി സെവനെന്ന ഒറ്റയാനെ പിടികൂടാനുള്ള ദൗത്യസംഘം ധോണിയിലെത്തി. ഭരത്, വിക്രം എന്നീ കുങ്കിയാനകളുമായി മുത്തങ്ങയിൽ നിന്നുള്ള സംഘം പുലർച്ചെ മൂന്നരയോടെയാണ് പാലക്കാട്ടെത്തിയത്. കുങ്കിയാനകൾക്ക് ഒരു ദിവസം വിശ്രമം നൽകിയ ശേഷം പിടി സെവനെ വനാതിർത്തിയിൽ നിരീക്ഷിച്ച് പ്രതിരോധ നടപടികൾ തുടങ്ങും. ധോണിയിൽ നേരത്തെ തന്നെയുള്ള അഗസ്റ്റിൻ, പ്രമുഖ എന്നീ കുങ്കിയാനകളുടെയും സേവനവും വേണ്ടി വന്നാൽ പ്രയോജനപ്പെടുത്തും. ഇതോടൊപ്പം പിടി സെവനെ പിടികൂടിയാൽ ചട്ടം പഠിപ്പിക്കാനുള്ള കൂടിന്റെ നിർമാണവും അടുത്തദിവസം ധോണിയിൽ തുടങ്ങും.