ധനലക്ഷ്മി മാരാത്ത്, കെ പാറുക്കുട്ടി നങ്ങ്യർ, സുഗുണൻ വെള്ളത്തേരി എന്നിവർ രാമായണ പാരായണം നടത്തി. ക്ഷേത്രത്തിൽ അബൂധപൂർവമായ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. സമിതി സെക്രട്ടറി രാജൂ മാരാത്ത്, കോമരം വാസുദേവൻ എന്നിവർ നേതൃത്വം നൽകി. കർക്കിടകം 31 വരെ രാമായണ പാരായണം, ഗണപതി ഹോമം എന്നിവ ക്ഷേത്രത്തിൽ നടക്കും.