ചന്ദ്രനെ ഇനി ആകാശത്ത് മാത്രമല്ല, ദുബായിൽ പോയാലും കാണാനാകും. പൂർണ്ണ ചന്ദ്രന്‍റെ ആകൃതിയിൽ പടുകൂറ്റൻ റിസോർട്ട് നിർമ്മിക്കാനൊരുങ്ങുകയാണ് കനേഡിയൻ കമ്പനിയായ മൂൺ വൈൾഡ് റിസോർട്ട്. ഭൂമിയിൽ തന്നെ ഒരു ബഹിരാകാശ വിനോദ സഞ്ചാരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസോർട്ട് നിർമ്മിക്കുന്നത്. 735 അടി ഉയരത്തിൽ വർഷം തോറും 10 ദശലക്ഷം സന്ദർശകരെ ഉൾപ്പെടുത്താൻ സാധിക്കുന്ന തരത്തിലായിലിക്കും റിസോർട്ട് നിർമ്മിക്കുക. ആഢംബര റിസോർട്ടിന്‍റെ നിർമ്മാണം 48 മാസത്തിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. കണക്കനുസരിച്ച് മൂൺ റിസോർട്ട് നിർമ്മിക്കുന്നതിന് 5 ബില്യൺ ഡോളർ ചിലവ് വരും. വാർഷിക വരുമാനം 1.8 ബില്യൺ ഡോളറാണ് പ്രതീക്ഷിക്കുന്നത്.