സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പൂന്തോട്ടത്തിന്റെ പേര് അമൃത് ഉദ്യാൻ എന്നാക്കുന്നത്. ഈ മാസം 31 മുതൽ മാർച്ച് 26 വരെ സാധാരണക്കാർക്കായി തുറന്നു കൊടുക്കുന്നുണ്ട്.
ശൈത്യകാലത്തിന് മുന്നോടിയായി ഇത് എല്ലാ വർഷവും
സാധാരണക്കാർക്കായി തുറന്നു കൊടുക്കാറുള്ളതാണ്. അതിനു മുന്നോടിയായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് പേരുമാറ്റത്തെ കുറിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.ബ്രിട്ടീഷ് ഭരണകാലത്ത് കശ്മീരിലെ ഷാജഹാൻ ചക്രവർത്തിയുടേതിന് സമാനമായ രീതിയിലാണ് രാഷ്ട്രപതി ഭവനിലെ പൂന്തോട്ടം നിർമിച്ചിട്ടുള്ളത്. അതിനാലാണ് ഇതിന് മുഗൾ ഗാർഡൻ എന്ന് പേര് നൽകിയിരുന്നത്. എന്നാൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിന് ചേരുന്ന വിധത്തിലാണ് രാഷ്ട്രപതി ഭവനിലെ പൂന്തോട്ടത്തിന് അമൃത് ഉദ്യാൻ എന്ന പേര് നൽകിയിരിക്കുന്നത്.