Crime

യുവാവിൻ്റെ കൊലപാതകം ; പ്രതി അറസ്റ്റിൽ

Published

on

പേരാമംഗലം പുറ്റേക്കര അരുൺലാൽ (38) കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെയാണ് പേരാമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. അശോകകുമാറും സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ചേർന്ന് അറസ്റ്റുചെയ്തത്. ഡിസംബർ 26 രാത്രി 10.30 മണിയോടെയാണ് പുറ്റേക്കര ഇടവഴിയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിലും മുഖത്തും മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. മൃതശരീരം പോസ്റ്റ്മാർട്ടം നടത്തിയ ഡോക്ടർ, ഇയാളുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന്, കേസന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.

ഇപ്പോൾ അറസ്റ്റിലായ ടിനു, കിഴക്കേക്കോട്ടയിലെ ബേക്കറി ജീവനക്കാരാണ്. ഇരുവരും സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവക്കാരാണ്. മരണപ്പെട്ട അരുൺലാലിൻ്റെ സ്വഭാവങ്ങൾ മനസ്സിലാക്കിയ പോലീസ് സംഘം നഗരത്തിലെ ബാറുകളിൽ അന്വേഷണം നടത്തിയിരുന്നു. ഇവിടെനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ മരണപ്പെട്ട ദിവസം ഏറെ വൈകിയും ബാറിലിരുന്ന് അരുൺലാൽ മദ്യപിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തിയയാൾ പിടിയിലാകുന്നത്. ഇരുവരും ദീർഘകാലമായി സുഹൃത്തുക്കളായിരുന്നു. മരണപ്പെട്ട അരുൺലാലിനോട്, പ്രതി ടിനു തനിക്ക് ഒരു യുവതിയുമായി പ്രണയമുണ്ടെന്ന് പറയുകയും, എന്നാൽ ഇതിനെചൊല്ലി, അരുൺലാൽ അയാളെ കളിയാക്കി സംസാരിക്കുകയും ചെയ്തു. പിന്നീട് ഈ യുവതി, ടിനുവിനെ കണ്ടതായി ഭാവിക്കാതിരുന്നത്, അരുൺലാൽ കാരണമാണെന്നാണ് ടിനു ധരിച്ചുവെച്ചിരുന്നത്. ഇതിനെത്തുടർന്ന് ടിനുവിന് അരുൺലാലിനോട് വൈരാഗ്യം നിലനിന്നിരുന്നു. കൊലചെയ്യപ്പെട്ട അരുൺലാലിൻ്റെ സുഹൃത്തുക്കളുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തിയതിൽ നിന്നുമാണ് പോലീസിന് പ്രതിയിലേക്ക് എത്താൻ കഴിഞ്ഞത്. കൊലചെയ്യപ്പെട്ട ദിവസം അരുൺലാൽ മദ്യപിക്കുന്നതിനായി തൃശൂരിലെ ബാറിൽ എത്തിയിരുന്നു. മദ്യപിച്ച് ലക്കുകെട്ട് തൃശൂരിലെ റോഡരികിൽ നിൽക്കുകയായിരുന്ന ഇയാളുടെ അടുത്തേക്ക് സുഹൃത്ത് ടിനു ബൈക്കിലെത്തുകയും, വീട്ടിലേക്ക് കൊണ്ടുചെന്നാക്കാം എന്നു പറയുകയും ചെയ്തു. തുടർന്ന് ഇയാളുടെ ബൈക്കിൽ കയറിപ്പോയ അരുൺലാലിനെ, അയാളുടെ വീട് എത്തുന്നതിനുമുമ്പേ റോഡിൽ ഇറക്കിവിടുകയും, തുടർന്ന് മർദ്ദിക്കുകയും ചെയ്തു. നിലത്ത് വീണ അയാളെ തലയിലും മുഖത്തും കാലുകൊണ്ട് ചവിട്ടുകയും, ഇതിനെത്തുടർന്ന് താടിയെല്ലും മൂക്കിന്റെ എല്ലും, കഴുത്തിലെ കശേരുക്കളും പൊട്ടുകയുണ്ടായി. ഇതിനിടയിൽ തലക്കേറ്റ ക്ഷതമാണ് മരണകാരണം.

പ്രതിയെ അറസ്റ്റുചെയ്ത സംഘാംഗങ്ങൾ; പേരാമംഗലം എസ്എച്ച്ഓ വി. അശോക കുമാർ വി, സബ് ഇൻസ്പെക്ടർ കെ.ആർ. രമിൻ, എ.യു. മനോജ്, ഷാഡോ പോലീസ് സബ് ഇൻസ്പെക്ടർമാരായ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, പി. രാഗേഷ്, കെ. ഗോപാലകൃഷ്ണൻ, സീനിയർ സിപിഓ മാരായ പി.കെ. പഴനിസ്വാമി, ടി.വി. ജീവൻ, എം.എസ്. ലിഗേഷ്, വിപിൻദാസ്, ജെ. ആഷിഷ്, എസ്. ശരത്, എസ്.സുജിത്.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version