Local

മരിച്ചു എന്ന് കരുതി സംസ്‌കരിച്ച വൃദ്ധ മൂന്ന് ദിവസത്തിന് ശേഷം തിരിച്ചെത്തി

Published

on

മരിച്ചു എന്ന് കരുതി സംസ്‌കരിച്ച വൃദ്ധ മൂന്ന് ദിവസത്തിന് ശേഷം തിരിച്ചെത്തി. അംബേദ്കർ നഗർ സ്വദേശി ചന്ദ്രയാണ് മൂന്ന് ദിവസത്തിന് ശേഷം തിരിച്ചെത്തിയത് കഴിഞ്ഞ ദിവസമാണ് ചന്ദ്രയുടെതാണ് എന്ന് കരുതി അജ്ഞാത സ്ത്രീയുടെ മൃതദേഹം കുടുംബാംഗങ്ങൾ സംസ്‌കരിച്ചത്. ചെന്നൈയ്ക്കടുത്ത് ഗുഡുവാഞ്ചേരിയിലാണ് സംഭവം. നിലവിൽ മരിച്ച സ്ത്രീയെ തിരിച്ചറിയുന്നതിനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.ചെവ്വാഴിച്ച പുലർച്ചെയാണ് ക്ഷേത്രത്തിൽ തൊഴാൻ ചന്ദ്ര പോയത്. സമയം കഴിഞ്ഞിട്ടും തിരിച്ച് എത്താത്തതിനാൽ ക്ഷേത്രപരിസരങ്ങളിൽ കുടുംബാംഗങ്ങൾ പരിശോധന നടത്തി. ശേഷം വിവരം പോലീസിലും അറിയിച്ചു. അന്വേഷണം നടക്കുന്നതിനിടെയാണ് ഗുഡുവാഞ്ചേരിക്ക് സമീപം സബർബൻ തീവണ്ടിയിടിച്ച് വയോധിക മരിച്ചുവെന്ന് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് കുടുംബാഗംങ്ങൾ മൃതദേഹം ചന്ദ്രയുടെതാണെന്ന് കരുതി ഏറ്റുവാങ്ങി.പിന്നാലെയാണ് വീട്ടിൽ മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ ചന്ദ്ര തിരിച്ചെത്തിയത്. ക്ഷേത്രത്തിൽ ഇരിക്കവേ അടുത്തുള്ള മറ്റു ക്ഷേത്രങ്ങളിൽ സന്ദർശനം നടത്താൻ തോന്നി. അതിനായി പോയിരിക്കുകയായിരുന്നു താൻ എന്ന് ചന്ദ്ര പറഞ്ഞു.മരിച്ച സ്ത്രീയും ചന്ദ്രയും ഒരേ നിറത്തിലുള്ള സാരിയാണ് ധരിച്ചിരുന്നത്. തീവണ്ടിയ്ക്കടിയിൽപ്പെട്ട സ്ത്രീയുടെ തല ചതഞ്ഞതിനാൽ മുഖം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. അതിനാലാണ് ചന്ദ്രയാണ് അതെന്ന് കരുതിയതെന്ന് കുടുംബം പറഞ്ഞു. പിന്നാലെ മരിച്ച ആൾ ആരാണെന്നു കണ്ടെത്തുന്നതിനായി മൃതദേഹം ഉദ്യോഗസ്ഥർ ക്രോംപേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version