Local

വടക്കാഞ്ചേരി സൗഹൃദം സെന്‍ററിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു

Published

on

വടക്കാഞ്ചേരി സൗഹൃദം സെന്‍ററിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. അമ്പിളി ഭവനിൽ സാഹിത്യ നിരൂപകൻ കുറ്റിപ്പുഴ രവി ഉദ്ഘാടനം ചെയ്തു .കമ്പോളവത്ക്കരണ സംസ്കാരം ഓണത്തിൻ്റെ തനിമ നഷ്ടപ്പെടുത്തിയെന്ന് കുറ്റിപ്പുഴ രവി പറഞ്ഞു. സൗഹൃദം ഡയറക്ടർ. പ്രൊഫ.പുന്നയ്ക്കൽ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജാതി മത ഭേദമന്യെ ജനകീയമായ ഒരു ആഘോഷമായിട്ടാണ് മലയാളികൾ ഓണത്തെ കാണുന്നതെന്നും സുഖസമ്പൂർണ്ണമായ ഭരണം നടത്തിയ മഹാബലിയെ സ്മരിക്കുന്നതിനാണ് ഓണാഘോഷമെന്നും പ്രൊഫ. പുന്നയ്ക്കൽ നാരായണൻ പറഞ്ഞു. സിനിമാ നടൻ വർഗ്ഗീസ് അത്താണി മുഖ്യാതിഥിയായി പങ്കെടുത്തു. സി.ആർ.രാധാകൃഷ്ണൻ , ഉഷ രാമചന്ദ്രൻ , ഉണ്ണിക്കൃഷ്ണൻ വിരുപ്പാക്ക, കെ.ആർ.രാജു ജയൻ എടത്തറ, ജോൺസൺ കുന്നംപിള്ളി, പി.ജി. പുതുരുത്തി എന്നിവരുടെ ഓണക്കവിതകളും,സ്വപ്ന ശ്രീനിവാസൻ ,കമലം പനങ്ങാട്ടുകര, ഭാനുമതി ഉണ്ണിക്കൃഷ്ണൻ, വിജി പൗലോസ്, വി.കെ. സനിത എന്നിവർ ഓണപ്പാട്ടുകളും അവതരിപ്പിച്ചു. ഉണ്ണിക്കൃഷ്ണൻ വിരുപ്പാക്കയുടെ 77 -ാം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി ആശംസകളർപ്പിച്ചു. കൺവീനർ ടി.എൻ.നമ്പീശൻ, കെ.എച്ച്.സിദ്ധിഖ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version