അത്താണിയിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാസർക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പ്രയാണം ചെയ്യുന്ന സംസ്ഥാന പദയാത്രക്ക് സ്വീകരണം കൊടുക്കുന്നതിന്റെ സoഘാടകസമിതി രൂപീകരണ യോഗം മിണാലൂർ വായനശാലയിൽ നടന്നു.ഡോ.കെ. പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നഗരസഭ വികസന സമിതി സ്ഥിരം അദ്ധ്യക്ഷൻ എം.ആർ. അനൂപ് കിഷോർ ഉദ്ഘാടനം നിർവ്വഹിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗങ്ങളായ ടി.സത്യനാരായൺ , വി. മനോജ് കുമാർ എന്നിവർ പദയാത്രയെക്കുറിച്ച് വിശദീകരണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.സി കേശവൻ, എം. ഹരീഷ് കുമാർ, ടി.എസ് നിർമൽകുമാർ . കെ.വി.ജോസ് . കെ. എം. മൊയ്തു, യൂണിറ്റ് പ്രസിഡൻ്റ് സി.എസ്.സുരേഷ് ബാബു മിണാലൂർ വായനശാല പ്രസിഡൻറ്. സുരേഷ് ബാബു .എന്നിവർ പങ്കെടുത്തു സംസാരിച്ചു. രക്ഷാധികാരികളായി എം പിരമ്യ ഹരിദാസ്, എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി, പി. എൻ.സുരേന്ദ്രൻ ,ഡോ. വിജയൻ എന്നിവരും ചെയർമാനായിഎം.ആർ. അനൂപ് കിഷോർ, ജനറൽ കൺവീനർ – സി.എസ്.സുരേഷ് ബാബു എന്നിവർ അടങ്ങിയ 101 അംഗ സംഘാടക സമിതിയെ തിരഞ്ഞെടുത്തു.ഫെബ്രുവരി 12നാണ് ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ വജ്ര ജൂബിലി ആഘോഷം നടക്കുക