Local

ഭാരത് ജോഡോ പദയാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ സംഘാടക സമിതി യോഗം ചേർന്നു

Published

on

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ സംഘാടക സമിതി യോഗം ചേർന്നു. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് ഓഫീസിൽ മുൻ എം എൽ എ പി.എ.മാധവൻ അദ്ധ്യക്ഷത വഹിച്ചു. കോലഴി പൂവണി അതിർത്തി മുതൽ അകമല ശാസ്താ ക്ഷേത്രം വരെയുള്ള ജാഥയുടെ സ്വീകരണ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. സെപ്റ്റംബർ25 ന് കാലത്ത് 7.30 ന് വടക്കാഞ്ചേരി നിയോജക മണ്ഡലം അതിർത്തിയിൽ നേതാക്കൾ ജാഥയെ സ്വീകരിക്കും. കോലഴി ,തിരൂർ, മുളങ്കുന്നത്ത് കാവ്, അത്താണി, കുറാഞ്ചേരി വഴി ജാഥ 11 മണിക്ക് വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷൻ പരിസരത്ത് സമാപിക്കും. തുടർന്ന്
വടക്കാഞ്ചേരി ഫോറോന പള്ളിയിൽ ഭക്ഷണത്തിനും, വിശ്രമത്തിന് ശേഷം 4 മണിക്ക് വടക്കാഞ്ചേരിയിൽ നിന്ന് ആരംഭിയ്ക്കുന്ന ജാഥ 8 മണിക്ക് വളളത്തോൾ നഗറിൽ സമാപിക്കും. ഓരോ സെൻ്ററുകളിലും നാടൻ കലാരൂപങ്ങള ടക്കം പരമാവധി ജനങ്ങളെ പങ്കെടുപ്പിക്കാൻ യോഗത്തിൽ ധാരണയായി. 14, 15, 16 തീയ്യതികളിൽ മണ്ഡലം അവലോകന യോഗങ്ങൾ നടക്കും. യോഗത്തിൽ ജോസഫ് ചാലിശ്ശേരി, രാജേന്ദ്രൻ അരങ്ങത്ത്, കെ.അജിത്കുമാർ, ഷാഹിദ റഹ്മാൻ, എം.എ.രാമകൃഷ്ണൻ, ജിജോ കുര്യൻ, ജിമ്മി ചൂണ്ടൽ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version