ബിജെപി വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ രണ്ട് ദിനങ്ങളിലായി നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം മുളങ്കുന്നത്തുകാവ് അമ്പലനടയിൽ നടന്നു.
ജില്ല ജനറൽ സെക്രട്ടറി അഡ്വ കെ ആർ ഹരി നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഭാരതീയ ജനത പാർട്ടി മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് എം.സി മനോജ് , ജനറൽ സെക്രട്ടറി ബിജി ശിവാനന്ദൻ സംസ്ഥാന കൗൺസിൽ അംഗം ഗിരീഷ്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് എൻ ടി മോഹനൻ, എസ് സി മോർച്ച പ്രസിഡന്റ് ദാമോധരൻ മണ്ഡലം ജനറൽ സെക്രട്ടറിമാരായ എസ് രാജു, അനിൽ കുമാർ, വൈസ് പ്രസിഡന്റ് അശോകൻ, സന്ദീപ് നാരായണൻ, സെക്രട്ടറി കെ.ആർ. ബിനീഷ് ഒബിസി മോർച്ച പ്രസിഡന്റ് കെ.ജി ഗിരീഷ് കർഷകമോർച്ച പ്രസിഡന്റ് സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.