Literature

സമർപ്പണം 2024 നടന്നു

Published

on

കുമരനെല്ലൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ സമർപ്പണം 2024 നടന്നു. കുമരനെല്ലൂരിലെ കൊച്ചു ഗ്രാമത്തിൽ നിന്നും പഠിച്ചു വളർന്നു ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ശ്രീമതി പട്ടിള പുഴങ്കര രേണുക ദേവിയുടെ പാവനസ്മരണയ്ക്കായി കുടുംബം രേണുക ദേവി എഴുതിയ “The Partition of India ” എന്ന പുസ്തകം കുമരനെല്ലൂർ ഗ്രാമീണ വായനശാലയിലേക്ക് സമർപ്പിച്ചു. ബഹുമാനപ്പെട്ട വടക്കാഞ്ചേരി എംഎൽഎ ശ്രീ സേവിയർ ചിറ്റിലപ്പിള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ കെ ഗോപാലൻ മുഖ്യാതിഥിയായിരുന്നു. വായനശാല പ്രസിഡന്റ് ജൂലി ഷാജു സ്വാഗതം പറഞ്ഞു ചടങ്ങിൽ വായനശാല രക്ഷാധികാരിയും രേണുക ദേവിയുടെ കുടുംബാംഗവുമായ ശ്രീനാഥ് പി അധ്യക്ഷത നിർവഹിച്ചു കൊണ്ട് സംസാരിച്ചു. ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം പ്രസിഡണ്ട് എ.കെ. സതീഷ്കുമാർ, പൂർവ്വ വിദ്യാർത്ഥിനി കൂടിയായ സ്വപ്ന ശ്രീകുമാർ, വി ശ്രീധരൻ, എ എച്ച് അബ്ദുൽസലാം എന്നിവർ പി പി രേണുക ദേവിയെയും, സഹോദരൻ സുന്ദരൻ പുഴങ്കരയെയും അനുസ്മരിച്ച് സംസാരിച്ചു. 1947 ജൂൺ മൂന്നാം തീയതിയാണ് ഇന്ത്യാ വിഭജനത്തിനു ഹേതുവായിട്ടുള്ള മൗണ്ട് ബാറ്റൺ അമെൻഡ്മെന്റ് നിലവിൽ വന്നത്. അന്നേദിവസം തന്നെ ഇത്തരത്തിൽ ഒരു അനുസ്മരണം സംഘടിപ്പിക്കുവാൻ മുൻകൈയെടുത്ത കുമരനെല്ലൂർ ഗ്രാമീണ ഡിവിഷൻ കൗൺസിലർ മല്ലിക സുരേഷ് ആശംസകൾ അറിയിച്ചു. വായനശാലയ്ക്ക് വേണ്ടി പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് വായനശാല സെക്രട്ടറി സജിത സേതു ഏവർക്കും നന്ദി പറഞ്ഞു.

Trending

Exit mobile version