യാത്രക്കാരൻ ട്രെയ്നിൽ തൂങ്ങി മരിച്ച നിലയിൽ. കോയമ്പത്തൂർ -ഷൊർണ്ണൂർ മെമുവിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറിയിൽ മരിച്ച നിലയിലായിരുന്നു. ഉച്ചയ്ക്ക് പറളി സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാരും ഗാർഡും ചേർന്ന് സ്റ്റേഷൻ ഓഫീസറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ട്രെയിൻ പറളി സ്റ്റേഷനിൽ പിടിച്ചിടുകയും ആർപിഎഫിനെ വിവരം അറിയിക്കുകയും ചെയ്തു.ആർപിഎഫ് എത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.തമിഴ്നാട് സ്വദേശിയാണെന്നാണ് വിവരം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചത് ശേഷമേ അറിയാൻ കഴിയൂ