ചെറുകിട വ്യാപാരികൾ നേരിടുന്ന പ്ലാസ്റ്റിക്ക് നിരോധനം വഴിയോര കച്ചവടക്കാരുടെ ബാഹുല്യം ,തുടങ്ങി നിരവധി പ്രശ്നങ്ങളടങ്ങിയ നിവേദനം വ്യാപാരി വ്യവസായി സമിതി വടക്കാഞ്ചേരി യൂണിറ്റ് അംഗങ്ങൾ നഗരസഭാ ചെയർമാൻ. പി. എൻ സുരേന്ദ്രന് കൈമാറി. വ്യാപാരികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും, നിവേദനത്തിൽ പരാമർശിച്ചിട്ടുണ്ട്. വടക്കാഞ്ചേരി ഏരിയാ സെക്രട്ടറി എൻ.സുകുമാരൻ ജില്ലാ കമ്മിറ്റി അംഗം മോഹനൻ. യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.