മദ്ധ്യപ്രദേശ് രേവയിൽ വിമാനം തകർന്ന് വീണ് പൈലറ്റിന് ദാരുണാന്ത്യം.സംഭവത്തിൽ ഒരാൾക്ക് ഗുരുതര പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചേയാണ് അപകടമുണ്ടായത്. പരിശീലന പറക്കലിനി ടേയാണ് വിമാനം തകർന്ന് വീണത്. രേവയിലെ ക്ഷേത്രത്തിന്റെ താഴിക കുടത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയും മൂടൽ മഞ്ഞുമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.