കൊച്ചി വിമാനത്താവളത്തിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി സമദ് കസ്റ്റംസിന്റെ പിടിയിലായി. 70 ലക്ഷത്തോളം വിലവരുന്ന 1650 ഗ്രാം സ്വർണ്ണം അരയിൽ തോർത്തുകെട്ടി ഒളിപ്പിച്ചാണ് കടത്തിയത്. ജിദ്ദ കാലിക്കറ്റ് പൈസ് ജെറ്റ് വിമാനത്തിലാണ് സ്വർണ്ണമെത്തിച്ചത്. ഹൈഡ്രോളിക് സംവിധാനത്തിൽ തകരാറെന്ന സംശയത്തെ തുടർന്ന് ജിദ്ദ -കാലിക്കറ്റ് സ്പൈസ് ജെറ്റ് കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ ഇറക്കിയിരുന്നു. സ്പൈസ് ജെറ്റിന്റെ മറ്റൊരു വിമാനത്തിൽ ഇവരെ യാത്രയാക്കാൻ സുരക്ഷാ പരിശോധന നടത്തിയപ്പോൾ സമദ് സ്വർണ്ണം ഉപേക്ഷിക്കാൻ ശ്രമിക്കവേ ആണ് പിടിയിലയാത്.