വൈക്കം കുലശേഖരമംഗലം മറവന്തുരുത്ത് മണിയശ്ശേരി ഭാഗത്ത് കാഞ്ഞിരിക്കാപ്പള്ളി വീട്ടിൽ രതീഷ് രാജനെയാണ് (33) വൈക്കം പോലീസ് ഇൻസ്പെക്ടർ കൃഷ്ണൻ പോറ്റി അറസ്റ്റ് ചെയ്തത്.കഴിഞ്ഞദിവസം മദ്യം വാങ്ങുന്നതിനായി വൈക്കം ബീവറേജിൽ എത്തിയ പ്രതി ജീവനക്കാരോട് വിലകുറഞ്ഞ മദ്യം ആവശ്യപ്പെട്ടു. ഇത് ലഭിക്കാതെവന്നതോടെ ജീവനക്കാരെ അസഭ്യം വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കൗണ്ടറിന്റെ മുന്നിലെ ജനൽ ചില്ലുകൾ ഇടിച്ചു പൊട്ടിക്കുകയുമായിരുന്നു.പരാതിയെ തുടർന്ന് കേസെടുത്ത വൈക്കം പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു. എസ്.ഐ. അബ്ദുൾ സമദ്, എ.എസ്.ഐ. വിനോദ് വി.കെ. എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.