മുംബൈയിൽ ഒമ്പത് ലക്ഷം രൂപയുടെ വ്യാജ നാണയങ്ങളുമായി ഒരാളെ പോലീസ് പിടികൂടി. മുംബൈയിലെ മലാഡ് പ്രദേശത്ത് വെച്ചാണ് വ്യാജ നാണയങ്ങളുമായി ജിഗ്നേഷ് ഗാല എന്ന 42 കാരൻ പോലീസിന്റെ പിടിയിലായത്. ഡൽഹി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന മുംബൈയിലെത്തിയ ഡൽഹി പോലീസ് മുംബൈ പോലീസുമായി ചേർന്ന് ദിൻദോഷി പോലീസ് സ്റ്റേഷൻ പരിധിയിലെ പുഷ്പക് പാർക്ക് ഏരിയയിലെ വല്ലഭ് ബിൽഡിംഗ് എ-വിംഗ് സൊസൈറ്റിയിൽ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് കാറിൽ നിന്നും ഒമ്പത് ലക്ഷത്തിലധികം വ്യാജ ഇന്ത്യൻ നാണയങ്ങൾ പിടികൂടിയതെന്ന് ദിൻദോഷി പോലീസ് സ്റ്റേഷനിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ജീവൻ ഖരാത് പറഞ്ഞു