ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കം. ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. തിങ്കളാഴ്ച പൊങ്കാല ഉത്സവം ആരംഭിക്കും. മാർച്ച് 7 നാണ് പൊങ്കാല. ക്ഷേത്ര പരിസരത്ത് ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനുള്ള ബാരിക്കേഡുകളുടെ നിർമാണം പൂർത്തിയായി. ദീപാലങ്കാരങ്ങൾ സജ്ജീകരിക്കുന്ന അവസാന വട്ട ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്.