13 ജില്ലകളിലെ സ്വകാര്യ ആശുപത്രി മാനേജ്മെൻറുകൾക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പണിമുടക്ക് നോട്ടീസ് നല്‍കി. നാളെ തൃശൂർ ജില്ലയിൽ സൂചനാ പണിമുടക്ക് നടത്തും. ഒപി ബഹിഷ്കരിക്കുന്ന നഴ്സുമാർ അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. പ്രതിദിന വേതനം 1500 രൂപയാക്കുക, ലേബർ നിയമങ്ങൾ കർശനമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.