ആയിരക്കണക്കിന് അയ്യപ്പ ഭക്തരുടെ ശരണം വിളികളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മകരവിളക്കിന് ശബരിമല അയ്യപ്പന് ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര പന്തളത്തുനിന്നും പുറപ്പെട്ടു. പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴമാളിക കൊട്ടാരത്തില്‍ രേവതിനാള്‍ ലക്ഷ്മി തമ്പുരാട്ടി (93) യുടെ നിര്യാണത്തെത്തുടര്‍ന്ന് കൊട്ടാരം കുടുംബാഗങ്ങള്‍ക്ക് അശുദ്ധിയായതിനാല്‍ ആചാരപരമായ ചടങ്ങുകള്‍ ഒഴിവാക്കി.