News

അക്രമകാരികളായ കാട്ടാനകളെ ആർ ആർ ടി സംഘം നിരീക്ഷിച്ചു തുടങ്ങി

Published

on

ഇടുക്കി ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ അക്രമകാരികളായ കാട്ടാനകളെ ആർ ആർ ടി സംഘം ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിച്ചു തുടങ്ങി. കാട്ടാനകളുടെ സഞ്ചാരപഥം ഉൾപ്പെടെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ അരുൺ സക്കറിയയും ഇന്ന് ഇടുക്കിയിലെത്തും.വയനാട്, ഇടുക്കി ആർ ആർ ടി സംഘങ്ങൾ സംയുക്തമായാണ് ഇന്നത്തെ പരിശോധന. അക്രമകാരികളായ ആനകളെ കുറിച്ചുള്ള വിവരശേഖരണം ആണ് പുരോഗമിക്കുന്നത്. അരിക്കൊമ്പനെയാണ് പ്രധാനമായും നിരീക്ഷിക്കുക. അഞ്ചുദിവസമായി വയനാട് ആർ ആർ ടി സംഘം നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ നാളെ മുതൽ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം തുടർ നടപടി സ്വീകരിക്കും.

Trending

Exit mobile version