കന്നിമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട നാളെ വൈകുന്നേരം അഞ്ചിന് തുറക്കും. മലയാള മാസം കന്നി ഒന്നായ 17ന് പുലര്‍ച്ചെ അഞ്ചിന് ശ്രീകോവില്‍ നട തുറന്ന് നിര്‍മ്മാല്യവും പതിവ് അഭിഷേകവും നടത്തും.5.30ന് മഹാഗണപതിഹോമം. തുടര്‍ന്ന് നെയ്യഭിഷേകം ആരംഭിക്കും. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 17 മുതല്‍ 21 വരെ ഉണ്ടായിരിക്കും. 21ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ദര്‍ശനത്തിനായി ഭക്തര്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലയ്ക്കല്‍ ഭക്തര്‍ക്കായി സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.