പൂർണമായും നിയമനിർമ്മാണത്തിനായാണ് ഏഴാം സമ്മേളനം ചേരുന്നത്. സഭ ഒമ്പത് ദിവസങ്ങളില്‍ സമ്മേളിച്ച് 15ന് അവസാനിക്കും. ആദ്യ ദിനത്തില്‍ നാലുബില്ലുകളുടെ അവതരണം നടക്കും. സഭ പരിഗണിക്കേണ്ട മറ്റ് ബില്ലുകൾ സംബന്ധിച്ച് ആദ്യ ദിവസം ചേരുന്ന കാര്യോപദേശക സമിതിയുടെ ശുപാർശ പ്രകാരം തീരുമാനിക്കും.