നെയ്യാറ്റിൻകരയിൽ അമിത വേഗതയിലെത്തിയ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി. വീട്ടിലുണ്ടായിരുന്ന നാല് പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വാഹനത്തിൻ്റെ ഡ്രൈവറെയും ക്ലീനറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ 6 മണിയ്ക്കാണ് സംഭവം. നെയ്യാറ്റിൻകര ദേശീയപാതയിൽ ഗ്രാമം എന്ന ഭാഗത്താണ് സംഭവം. കണ്ടെയ്‌നർ ലോറി അമിത വേഗത്തിലെത്തി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറി പാഞ്ഞുവരുന്നത് കണ്ട് പുറത്തിറങ്ങിയതിനാൽ വീട്ടുകാർ രക്ഷപ്പെടുകയായിരുന്നു.