ക്രിസ്മസ് വിരുന്നിനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം നിരസിച്ച് സംസ്ഥാന സര്‍ക്കാര്‍. രാജ്ഭവനില്‍ 14ന് നടക്കുന്ന വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കില്ല. തിങ്കളാഴ്ച ഘടകകക്ഷി മന്ത്രിമാരുടെ പ്രത്യേക യോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു. ഈ യോഗത്തിലാണ് വിരുന്നില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം സ്വീകരിച്ചതെന്നാണ് സൂചന.പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വിരുന്നില്‍ പങ്കെടുക്കില്ല. ഡല്‍ഹിയില്‍ പോകുന്നത് കൊണ്ടാണ് പ്രതിപക്ഷ നേതാവ് വിരുന്നില്‍ പങ്കെടുക്കാത്തത്.സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടരുന്നതിനിടെയുള്ള വിരുന്ന് ക്ഷണം അപ്രതീക്ഷിത നീക്കമായിരുന്നു. കഴിഞ്ഞതവണ മതമേലധ്യക്ഷന്‍മാര്‍ക്ക് മാത്രമാണ് വിരുന്നിന് ക്ഷണമുണ്ടായിരുന്നത്.