2022-23 അധ്യയന വർഷം അവസാനിക്കുന്നതിന് മുൻപ് അടുത്ത വർഷത്തേക്കുള്ള യൂണിഫോമുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഈ മാസം 25ന് രാവിലെ 11ന് ഏലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കൈത്തറി യൂണിഫോം നൽകിയാണ് ഉദ്ഘാടനം. സ്കൂളിന് സമീപത്തുള്ള ഏലൂർ മുനിസിപ്പൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ മന്ത്രിമാരായ വി ശിവൻകുട്ടി, പി രാജീവ് തുടങ്ങിയവർ പങ്കെടുക്കും.