ACCIDENT

ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് വീണ് ചക്രത്തിനടിയിൽ പെട്ട് വിദ്യാർത്ഥി മരിച്ചു

Published

on

ഇടുക്കി മറയൂർ സ്വദേശിയും പൊള്ളാച്ചിയിലെ സ്വകാര്യ കോളജിൽ മൂന്നാം വർഷ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയുമായ മദൻലാൽ (22) ആണ് മരിച്ചത്.ഉദുമലപേട്ടയിൽ താമസിക്കുന്ന മദൻലാൽ കോയമ്പത്തൂരിൽനിന്ന് പളനിയിലേക്ക് പോകുന്ന ബസിൽ യാത്ര ചെയ്യുകയായിരുന്നു. ബസ് വളവ് തിരിയുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട വിദ്യാർഥി പുറത്തേക്ക് വീഴുകയും പിൻചക്രത്തിനടിയിൽ പെടുകയുമായിരുന്നു.ഒപ്പമുണ്ടായിരുന്ന മടത്തികുളം സ്വദേശി ആൽവിൽ അഭിഷേകും (19) തെറിച്ച് വീണു. ഇയാള്‍ ചികിത്സയിലാണ്. ബിരുദ വിദ്യാർത്ഥിയായ മദൻലാൽ ഉദുമലപേട്ടയിൽ താമസിച്ചാണ് കോളേജിൽ പഠിച്ചിരുന്നത്. മദൻലാൽ സംഭവസ്ഥലത്ത് മരിച്ചു. കോമംഗലം പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

Trending

Exit mobile version