കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സ്കൂളിനു മുന്നിലെ സി.സി.ടി.വി ക്യാമറ നിലത്തെറിഞ്ഞ് തകർത്ത നിലയിലാണ്. സ്കൂള്‍ അധികൃതർ നൽകിയ പരാതിയെ തുടർന്ന് മണ്ണുത്തി പോലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. പൊതു സംവിധാനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ഇത്തരം സാമൂഹ്യ ദ്രോഹികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നടത്തറ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീവിദ്യ രാജേഷ് ആവശ്യപ്പെട്ടു.