ഇസ്രായേലിൽ അധികൃതമായി ചിട്ടി നടത്തി കോടികളുടെ നിക്ഷേപതട്ടിപ്പ് നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. ചാലക്കുടി പരിയാരം സ്വദേശിയായ ലിജോ ജോർജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇസ്രായേലിൽനിന്ന് നൂറുകണക്കിന് പ്രവാസികളിൽനിന്ന് പണം തട്ടിയെടുത്ത് മുങ്ങുകയായിരുന്നു ഇയാൾ.ഇന്ത്യയിലെത്തി ഒളിവിൽ കഴിഞ്ഞ പ്രതിയെ ഈ കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം തൃശൂർ യൂണിറ്റ് പോലീസ് സൂപ്രണ്ട് ടി.ആർസന്തോഷിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇസ്രായേലിൽ കെയർ വിസയിൽ ജോലി ചെയ്തിരുന്ന ലിജോ ജോർജ് നിയമവിരുദ്ധമായി പെർഫെക്ട് കുറീസ് എന്ന പേരിൽ ചിട്ടി നടത്തുകയായിരുന്നു.ഫേസ്ബുക്ക്, വാട്സാപ്പ് എന്നീ സോഷ്യൽ മീഡിയകൾ വഴി പരസ്യം നൽകിയാണ് പ്രതി ചിട്ടിയിലേക്ക് ആളുകളെ ചേർത്തിരുന്നത്. കൂടുതലും ടേക്കർമാരായി ജോലി ചെയ്തുവന്നിരുന്ന നിരവധി മലയാളികളെയാണ് ഇയാൾ പറ്റിച്ചത്.