പാലക്കാട്: ധോണിയെ വിറപ്പിച്ച പിടി സെവനെ മയക്കുവെടി വെച്ച് പിടിക്കൂടാനുള്ള വയനാട്ടിൽ നിന്നുള്ള ദൗത്യസംഘം ഇന്നെത്തും. പ്രദേശത്തെ നിരീക്ഷണത്തിനും പരിശോധനകൾക്കും ശേഷം ഞായറാഴ്ചക്കകം പിടി സെവനെ പിടിക്കൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. പിടി സെവൻ ഇന്നലെ വീണ്ടും ധോണിയിലെ ജനവാസമേഖലയിലിറങ്ങിയിരുന്നു. ഒരു വീടിന്റെ മതിൽ തകർത്തു. ഞായറാഴ്ചക്കകം ആനയെ പിടികൂടിയില്ലെങ്കിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സമരമാരംഭിക്കാനാണ് ധോണിയിലെ നാട്ടുകാരുടെ തീരുമാനം. പിടി സെവനെ പിടികൂടാനുള്ള പ്രവർത്തനങ്ങളെല്ലാം വനം വകുപ്പ് പൂർത്തിയാക്കിയെന്നാണ് വിവരം. വെളളിയാഴ്ചയോ, ശനിയോ മയക്കുവെടി വെക്കും. വയനാട്ടിൽ നിന്നുള്ള കുങ്കിയാനകളെ കഴിഞ്ഞ ദിവസം തന്നെ ധോണിയിൽ എത്തിച്ച് പ്രദേശത്ത് പരിശോധനകൾ ആരംഭിച്ചിരുന്നു. പിടി സെവനായുള്ള കൂടും ധോണിയിൽ സജ്ജമാണ്. മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യസംഘം ഇന്ന് പാലക്കാടത്തും. വയനാട്ടിലേതു പോലുള്ള ഭൂപ്രകൃതി അല്ല പാലക്കാട്ടിലേതെങ്കിലും പ്രതിസന്ധികൾ മറികടന്ന് ഞായറാഴ്ചകകം പിടി സെവനെ പിടികൂടാമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്.