തൃശൂര്‍ ഗണേശമംഗലത്തെ റിട്ട. അധ്യാപിക വസന്ത(76) ആണ് കൊല്ലപ്പെട്ടത്.
ഇവര്‍ തനിച്ചാണ് താമസിച്ചിരുന്നത്. തലയ്ക്കടിയേറ്റ നിലയിലാണ് വീടിനുള്ളില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മോഷണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ജയരാജ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.