കൊച്ചിയില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മുഖത്തേയ്ക്ക് മുളകുപൊടി എറിഞ്ഞ് മാല കവരുന്ന മോഷ്ടാവ് പിടിയില്‍. കല്ലൂര്‍ സ്വദേശി രതീഷാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. പോണേക്കര മാരിയമ്മന്‍ കോവില്‍ ഭാഗത്ത് വച്ചും ഇടപ്പള്ളി ബൈപ്പാസ് റോഡില്‍ വച്ചും പുലര്‍ച്ചെ ബൈക്കിലെത്തി സ്ത്രീകളുടെ കണ്ണില്‍ മുളക് പൊടി എറിഞ്ഞ് കവര്‍ച്ച നടത്തിയതിന് ഇയാള്‍ക്കെതിരെ നേരത്തേ കേസുണ്ട്. വീണ്ടും മോഷണം നടത്താനായി മുളകുപൊടിയുമായി പോകുന്നതിനിടെയാണ് അറസ്റ്റിലായത്.