Malayalam news

മരത്തംകോട് മേരിമാതാ പള്ളിയിലെ തിരുനാൾ ആഘോഷം ഭക്തിസാന്ദ്രമായി

Published

on

മരത്തംകോട് മേരിമാത പള്ളിയിലെ പരിശുദ്ധ മേരിമാതാവിനേറെയും, വിശുദ്ധ . സെബാസ്ത്യാനോസിൻ്റേയും സംയുക്ത തിരുനാൾ ആഘോഷം ഭക്തി സാന്ദ്രമായി . ജനുവരി ഒന്നിനായിരുന്നു തിരുനാൾ കൊടിയേറ്റം. തുടർന്ന് നടന്ന നവനാൾ ദിനങ്ങളിൽ കുർബ്ബാനകൾക്കും, ലദീഞ്ഞ്, നെവേനയ്ക്കും ഫാദർ..ജിയോ ചിരിയങ്കണ്ടത്ത്, ഫാദർ.രഞ്ജിത്ത് അത്താണിക്കൽ, ഫാദർ.ജോജോ എടത്തുരുത്തി, ഫാദർ.ബെന്നി കിടങ്ങൻ, ഫാദർ.സണ്ണി പുത്തൻപുരയിൽ , ഫാദർ.അലക്സ് മുട്ടത്ത്, എന്നിവർ കാർമ്മികത്വം വഹിച്ചു.
8 ന് ഞായറാഴ്ച കാലത്ത് 9.30 ന് കൂട് തുറക്കൽ ശുശ്രൂഷ , പ്രസുദേന്തി വാഴ്ച , വിശുദ്ധരുടെ രൂപം എഴുന്നള്ളിച്ചു വയ്ക്കൽ , ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം , വീടുകളിലേക്ക് അമ്പ് – വള പ്രദക്ഷിണവും രാത്രി 11.30 ന് സംയുക്ത ബാൻ്റ് വാദ്യവും ഉണ്ടായി
9 നാണ് തിരുനാൾ ആഘോഷം നടന്നത്. കാലത്ത് 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബ്ബാനക്ക് ഫാദർ.ആൻസൻ നീലങ്കാവിൽ , ഫാദർ.ജിമ്മി എടക്കളത്തൂർ, ഫാദർ.നവീൻ മുരിങ്ങത്തേരി എന്നിവർ കാർമ്മികത്വം വഹിച്ചു. വൈകീട്ട് 5ന് ഭക്തി സാന്ദ്രമായ തിരുനാൾ പ്രദക്ഷിണവും , തുടർന്ന് ഗാനമേളയും ഉണ്ടായി .
ഇന്ന് ഇടവകയിൽ നിന്നും മരിച്ചു പോയവരുടെ ഓർമ്മ തിരുനാളായി ആചരിച്ചു. ആഘോഷ പരിപാടികൾക്ക് ഫാദർ. നവീൻ മുരിങ്ങത്തേരി , കൈക്കാരൻമാരായ റോയ് അക്കര, തോമസ് ചക്രമാക്കിൽ, ജനറൽ കൺവീനർ ഡോ.ജോൺസൻ ആളൂർ, ജോസ് മണ്ടും പാൽ , റെജി മണ്ടും പാൽ , എം.ഡി.വിൽസൺ, ജെയിംസ് വടക്കൻ, ലോറൻസ് വടക്കൻ, എം.പി.സിജോ റോബി അക്കര , സി.അനൂജ , ജിജോ ചാഴൂർ, ജോണി എം.ഡി . ഫ്രാൻസീസ് കൊള്ളന്നൂർ, എം.യു സെബി സിൽജി റോബി, ജോസ് ചിറ്റിലപ്പള്ളി, വി.ജെ ജോഷി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version