മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരണമടഞ്ഞു. ഇന്ന് കാലത്ത് കുമരനെല്ലൂർ ഈഞ്ചലോടി പുത്തൻപുരയ്ക്കൽ വീട്ടിൽ അനിൽ കുമാർ ശുഭ ദമ്പതികളുടെ മൂന്നു മാസം പ്രായമുള്ള പെൺകുഞ്ഞാണ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചത്. പാൽ കൊടുത്തതി നു ശേഷം കുഞ്ഞ് ഉറങ്ങുകയായിരുന്നു. കുഞ്ഞിന് അനക്കമില്ലാത്തതിനേത്തുടർന്ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും , അവിടുന്ന് മുളങ്കന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോവുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ശ്രീതിക് സഹോദരനാണ്. സംസ്ക്കാരം പള്ളം പുണ്യ തീരത്ത് നടന്നു.