മണ്ണാര്‍ക്കാട് തത്തേങ്ങലത്താണ് പുലിയെയും രണ്ട് കുട്ടികളെയും നാട്ടുകാര്‍ കണ്ടത്. പ്രദേശത്ത് പുലിക്കായി വനം വകുപ്പ് തെരച്ചില്‍ നടത്തുകയാണ്.തത്തേങ്ങലം ചേരംകുളം ഇരുമ്പുപാലത്തിന് സമീപത്ത് വെച്ചാണ് നാട്ടുകാര്‍ പുലിയെയും കുട്ടികളെയും കണ്ടത്. വിവരം ലഭിച്ച വനം വകുപ്പും ആര്‍ആര്‍ടിയും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസവും മണ്ണാര്‍ക്കാട്ടെ ജനവാസ മേഖലയില്‍ പുലിയിറങ്ങിയിരുന്നു. അന്ന് വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചിരുന്നുവെങ്കിലും പുലിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലെല്ലാം വനം വകുപ്പ് കൂടും സ്ഥാപിച്ചിരുന്നു. ഇതിനിടെയാണ് ജനവാസ മേഖലയില്‍ വീണ്ടും പുലിയെ നാട്ടുകാര്‍ കണ്ടത്.