വടക്കാഞ്ചേരിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നേതൃത്വയോഗം നടത്തി. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ ഡിസിസി ജനറൽ സെക്രട്ടറി കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡൻ്റ് ജിജോ കുര്യൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ഇന്ധന വില വർദ്ധനവിനെതിരെ മാർച്ച് 9ന് വടക്കാഞ്ചേരി എൽഐസി ഓഫീസ് മാർച്ച് വിജയിപ്പിക്കാൻ തീരുമാനിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സന്ധ്യ കൊടയ്ക്കാടത്ത്, മുൻ ഡിസിസി സെക്രട്ടറി എൻ ആർ സതീശൻ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് രവി പോലുവളപ്പിൽ, പി ജെ രാജു, ടിവി സണ്ണി, പിജി ജയദീപ്, ടി എസ് മായാദാസ്, മണ്ഡലം പ്രസിഡൻ്റു മാരായ എ എസ് ഹംസ, തോമസ് പുത്തൂർ, ബിജു വർഗീസ്, പിഎസ് വേണുഗോപാൽ , ബെന്നി ജേക്കബ്എന്നിവർ പ്രസംഗിച്ചു.