കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിയന്ത്രണത്തിലായിരുന്ന രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനം പുഃനരാരംഭിച്ചു. ഇനി മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസം പൊതുജനങ്ങള്‍ക്ക് രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കാവുന്നതാണ്.
രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ നാലുവരെയും ഒരു മണിക്കൂര്‍ വീതമുള്ള അഞ്ച് സ്ലോട്ടുകളിലായാണ് രാഷ്ട്രപ്രതി ഭവന്‍ സന്ദര്‍ശിക്കാന്‍ കഴിയുക.