കണ്ണൂര്‍ മലപ്പട്ടത്ത് വിവാഹവീട്ടില്‍നിന്ന് ഭക്ഷണം കഴിച്ച 60പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഞായറാഴ്ച നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് ആരോഗ്യപ്രശ്നമുണ്ടായത്. ഇന്നലെ 35 പേരും ഇന്ന് 25 പേരും ചികില്‍സതേടി. ആരുടെയും നില ഗുരുതരമല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.