വടക്കാഞ്ചേരി വാഴാനി റോഡ് മങ്കരയിൽ കാട്ടുപന്നി കുറുകെ ചാടിയതിനെതുടർന്ന് മോട്ടോർസൈക്കിൾ യാത്രികൻ അപകടത്തിൽപ്പെട്ടു.കഴിഞ്ഞ രാത്രിയിലാണ് സംഭവം
മണലിത്ര സ്വദേശി 31 വയസ്സുള്ള സിജോ ആണ് അപകടത്തിൽപെട്ടത്.
അദ്ദേഹത്തിൻ്റെ തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
അപകടത്തിൽ പരിക്കേറ്റ സിജോയെ വടക്കാഞ്ചേരി ആക്സ് ആംബുലൻസ് പ്രവർത്തകരായ അനൂപ് അനസ് എന്നിവർ ചേർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.