Malayalam news

ഫുട്ബോൾ വന്നുതട്ടി;ബൈക്കിൽ നിന്ന് വീണ യുവതി ലോറി ഇടിച്ചു മരിച്ചു.

Published

on

ഫുട്ബോൾ വന്നുതട്ടി നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിൽ നിന്ന് വീണ യുവതി ലോറി ഇടിച്ചു മരിച്ചു. മലപ്പുറം എടവണ്ണ ഒതായിക്കടുത്ത് വെള്ളച്ചാലിലാണ് അപകടം. കാരക്കുന്ന് സ്വദേശിനി ചപ്പങ്ങൽ വീട്ടിൽ ഫാത്തിമയാണ് ലോറി ദേഹത്ത് കയറി മരിച്ചത്. പരിസരത്ത് കുട്ടികൾ കളിച്ചുകൊണ്ടിരുന്ന ഫുട്ബോളാണ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്കിലിടിച്ചത്. സഹോദരനും രണ്ട് മക്കൾക്കും പരിക്കുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version